2011, മേയ് 5, വ്യാഴാഴ്‌ച

മതവിശ്വാസികളില് എത്ര ശതമാനം പേര് ദൈവ വിശ്വാസികളാണ് ?

             ദൈവവിശ്വാസം കൂടിക്കൂടിവരികയാണെന്നാണ് പറയപ്പെടുന്നത്. എന്നാല് കൂടുന്നത് ദൈവവിശ്വാസമോ അതോ മതവിശ്വാസമോ. ദൈവവിശ്വാസം എന്നത് മരണാനന്തര മോക്ഷവും ദൈവികസഹായവും രക്ഷയുമെല്ലാമായി ബന്ധപ്പെട്ടതാണെങ്കില് മതവിശ്വാസം സാമൂഹ്യസുരക്ഷയും സാമുദായിക പിന്തുണയുമായി ബന്ധപ്പെട്ടതാണെന്ന് കാണാന് കഴിയും. സത്യത്തില് മതവിശ്വാസികളില് എത്രത്തോളം പേര് ദൈവത്തില് ഉറച്ചു വിശ്വസിക്കുന്നുണ്ടാകും ?